തുറയൂർ: പാക്കനാർപുരം ആയുർവേദ ഡിസ്പൻസറിയിൽ യോഗാഹാൾ പേരാമ്പ്ര എം എൽ എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗ ശരീരത്തിനും മനസ്സിനും ഏറെ ആരോഗ്യം നൽകുന്നതാണെന്നും പൊതുജനാരോഗ്യ രംഗത്ത് ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ. സുഗേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സബിൻ രാജ്, കെ.എം രാമകൃഷ്ണൻ, ടി.കെ ദിപിന എന്നിവരും ബ്ലോക്ക് മെമ്പർ അഷിദ, വാർഡ് മെമ്പർ ജിഷ മടായി , പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, സുനിൽ രാമചന്ദ്രൻ നമ്പ്യാർ,സിറാജ് എന്നിവർ ആശംസകൾ നേർന്നു. ഭാരതീയ ചികിത്സാവകുപ്പിൻ്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഹാൾ നിർമ്മിച്ചത്. പൊതുമരാമത്ത് ബിൽഡിംഗ് സെക്ഷനാണ് നിർമ്മാണം നടത്തിയത്. മേപ്പയൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കോൺട്രാക്റ്റ് എടുത്തത്.
ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ . എസ്.എൻ സൂരജ് സ്വാഗതവും ഡോ. അനുശ്രീ നന്ദിയും പറഞ്ഞു.
