പാകിസ്ഥാന് ഐഎംഎഫ് സഹായം ലഭിച്ചതായി വിവരം. 8500 കോടി രൂപ വായ്പ ലഭിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഐഎംഎഫ് ഈ റിപ്പോര്‍ട്ടിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഐഎംഎഫില്‍ മുൻപ് ഇന്ത്യ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാകിസ്ഥാൻ ഐഎംഎഫ് ഫണ്ട് ഭീകരവാദത്തിനായി ഉപയോഗിക്കുകയാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പില്‍ നിന്നടക്കം ഇന്ത്യ വിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎഫ് പാകിസ്ഥാന് ഫണ്ട് നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
അതേസമയം പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തിലും പാക് ഡ്രോണുകള്‍ എത്തിയതായി വിവരം. ഡ്രോണുകള്‍ വെടിവെച്ചിട്ടതായുള്ള വിവരങ്ങള്‍ ഒന്നും തന്നെ നിലവില്‍ ലഭ്യമായിട്ടില്ല. ഡ്രോണുകള്‍ എത്തിയതിനെ തുടര്‍ന്ന് കച്ച് അടക്കമുള്ള ചിലയിടങ്ങളില്‍ ബ്ലാക്ക്ഔട്ട് ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ബാരമുള്ള നഗരത്തിൽ സ്ഫോടനം നടന്നതായുള്ള വിവരങ്ങള്‍ ഏതാനും മിനിറ്റുകള്‍ക്ക് മുൻപ് പുറത്ത് വന്നിരുന്നു. ഡ്രോണുകൾ കരസേന നിർവീര്യമാക്കിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. വിമാന സർവീസ് മറയാക്കി പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തുന്നതായും വിവരമുണ്ട്. ലഹോറിനു സമീപം രണ്ട് യാത്ര വിമാനങ്ങൾ കണ്ടെത്തിയെന്നാണ് വിവരം.