ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്താന് സ്പോണ്സര് ചെയ്യുന്ന ഭീകരാക്രമണങ്ങള്‍ പതിറ്റാണ്ടുകളായി ഇന്ത്യ അനുഭവിക്കുന്നു. മുംബൈ ഭീകരാക്രമണവും പഹല്‍ഗാമും ഇതിന് തെളിവെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ്. 20,000 ഇന്ത്യക്കാര്‍ക്ക് ആണ് ഭീകരാക്രമണങ്ങളില്‍ ജീവന് നഷ്ടമായത്.
സിന്ധു നദീജല കരാര്‍ ഉന്നയിച്ച് ജലം ജീവനാണെന്നും യുദ്ധായുധം അല്ലെന്നും ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശം നടത്തിയ പാക് പ്രതിനിധിക്കാണ് ഇന്ത്യയുടെ മറുപടി. പാകിസ്താന് സ്പോണ്സര് ചെയ്യുന്ന ഭീകരാക്രമണങ്ങള്‍ പതിറ്റാണ്ടുകളായി ഇന്ത്യ അനുഭവിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണവും പകല്‍ഗാമും ഇതിനു തെളിവുകളാണ്. ഇന്ത്യയുടെ വികസനം തടയുകയാണ് പാകിസ്താന്റെ ലക്ഷ്യം. പാകിസ്താന് ഭീകരരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദികളെയും സാധാരണക്കാരെയും ഒരേപോലെ കാണുന്ന പാകിസ്താന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ആഞ്ഞടിച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്താന് പിന്തുണയ്ക്കുന്നിടത്തോളം സിന്ധു നദീജല കരാറില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും ഇന്ത്യന്‍ പ്രതിനിധി പര്‍വ്വതനേനി ഹരീഷ്
ഓപ്പറേഷന് സിന്ദൂരിന്റെ ഭാഗമായി കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങുകളില്‍ പാകിസ്താന് സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പാകിസ്താന് ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മനപൂര്‍വം അക്രമം നടത്തി. ഇതില്‍ 20ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും 80ലധികം പേര്‍ക്ക് പരുക്കേറ്റതായും ഇന്ത്യ രക്ഷാസമിതിയെ അറിയിച്ചു.