പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങൾ

news image
May 22, 2025, 11:58 am GMT+0000 payyolionline.in

പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങൾ. ദില്ലിയിൽ പിടിയിലായ ഐഎസ്ഐ ഏജന്റ് അൻസാരിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. അതേസമയം പാക് കരസേനാ മേധാവിക്കെതിരെ  ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തെത്തി.

കരസേനാ മേധാവി ജനറൽ അസീം മുനീറിന്  തീവ്രമത കാഴ്ചപ്പാടാണെന്ന് ജയശങ്കർ പ്രതികരിച്ചു. അതിനിടെ ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു. സ്ഥലത്ത് സംയുക്ത സേന തെരച്ചിൽ ഊർജ്ജിതമാക്കി.

പഹൽഗാം  ഭീകരാക്രമണത്തിന് മുൻപും രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായുള്ള  വിവരങ്ങളാണ് പുറത്തുവരുന്നത്..ദില്ലിയിൽ പൊലീസിന്റെ  പിടിയിലായ ഐ എസ് ഐ ഏജന്റ് അൻസാറുൽ മിയാൻ അൻസാരിയിൽ നിന്ന് പാക് ചാരവൃത്തി തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തു.ഫോറൻസിക് പരിശോധനയിൽ ഇവ നിർണായക സൈനിക രേഖകൾ ആണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ദില്ലിയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം നേപ്പാൾ സ്വദേശിയായ അൻസാരി ശേഖരിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മീഷൻ അംഗം മുസഫിലീനും ഇതിൽ പങ്കുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നു. പിടിയിലായ ഐഎസ് ഐ ഏജന്റ് അൻസാരിയുടെ ചോദ്യം ചെയ്യലിലിൽ മറ്റൊരു പ്രതി അഖ്ലാഖ് അസമിനെയും റാഞ്ചിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഐ എസ് ഐ ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ രേഖകൾ കൈമാറുന്നതിൽ അൻസാരിയെ സഹായിച്ചത് ഇയാളാണെന്നും പോലീസ് പറയുന്നു.

പാക് കരസേനാ മേധാവിക്കെതിരെ ഇ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. പാക് കരസേനാ മേധാവി ജനറൽ അസീം മുനീറിന്   തീവ്ര മത കാഴ്ചപ്പാടാണെന്ന് ജയശങ്കർ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി..പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിലും മതം പ്രധാന ഘടകമായെന്നും,പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളാണ് ആക്രമം നടത്തിയതെന്നും ജയശങ്കർ ആവർത്തിച്ചു.. പാക്കിസ്ഥാൻ കരസേനാ മേധാവിക്ക് ഉയർന്ന സൈനിക റാങ്കായ ഫീൾഡ് മാർഷൽ സ്ഥാനക്കയറ്റം നൽകിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ പ്രതികരണം. അതിനിടെ ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. നാലോളം ഭീകരരെ സൈന്യം വളഞ്ഞതായാണ് വിവരം.. സുരക്ഷാസേനയുടെ സംയുക്തസംഘം സ്ഥലത്ത് തെരച്ചിൽ ഊർജ്ജിതമാക്കി.. പ്രദേശത്ത് കനത്ത വെടിവെപ്പ് തുടരുന്നതാണ് വിവരം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe