പഴയ വണ്ടി പൊളിക്കൽ വേഗം കൂടും, പുതിയ കാറുകളുടെ വില കുത്തനെ കുറയാനും സാധ്യത! ബജറ്റിൽ കണ്ണുനട്ട് വാഹനലോകം

news image
Jan 30, 2025, 1:29 pm GMT+0000 payyolionline.in

നമന്ത്രി നിർമ്മല സീതാരാമൻ 2025 ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ ബജറ്റിൽ നിന്നും രാജ്യത്തെ ഓട്ടോമൊബൈൽ മേഖലയിൽ നിരവധി വലിയ പരിഷ്‍കാരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ്-ഇലക്‌ട്രിക് വാഹനങ്ങളുടെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുന്നത് മുതൽ വാഹനങ്ങൾ സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നത് വരെയുള്ള നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട ഏതൊക്കെ പദ്ധതികളാണ് 2025-ലെ ബജറ്റിൽ സർക്കാരിന് പ്രഖ്യാപിക്കാനാവുകയെന്ന് പരിശോധിക്കാം.

ഈ വാഹനങ്ങളുടെ ജിഎസ്‍ടി നിരക്ക് കുറച്ചേക്കും
ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന് ഓട്ടോമൊബൈൽ വ്യവസായം ആവശ്യപ്പെടുന്നു. ഈ നടപടി പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ഹരിതവും സുസ്ഥിരവുമായ ഭാവി എന്ന സർക്കാരിൻ്റെ കാഴ്ചപ്പാടിന് അനുസൃതവുമാണ്.

വാഹനം സ്‌ക്രാപ്പുചെയ്യുന്നതിനുള്ള പ്രോത്സാഹനം
പഴയ വാഹനങ്ങൾ ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികളും വ്യക്തമായ നയങ്ങളും ബജറ്റിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇത് പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുമെന്ന് മാത്രമല്ല, പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യും.

പിഎൽഐ സ്‍കീമിൻ്റെ വിപുലീകരണം
ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി വിപുലീകരിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഘടകങ്ങൾക്കും ബാറ്ററി നിർമ്മാണത്തിനും വേണ്ടിയുള്ള ഈ പദ്ധതിയുടെ വിപുലീകരണം ഇതിൽ ഉൾപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയെ ആഗോള ഇവി ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനും ഗ്രീൻ മൊബിലിറ്റി സൊല്യൂഷനുകൾ ത്വരിതപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

ഹൈഡ്രജൻ ഇന്ധനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പ്രോത്സാഹനം
ഹൈഡ്രജൻ ഇന്ധനത്തെക്കുറിച്ചും അഡ്വാൻസ്‍ഡ് മൊബിലിറ്റിയെക്കുറിച്ചും ഗവേഷണത്തിന് പ്രത്യേക പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം, രാജ്യത്തുടനീളം ശക്തമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള നയങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. അതുവഴി ഇലക്ട്രിക്ക് വാഹന വിൽപ്പന കൂടുതൽ ത്വരിതപ്പെടുത്താൻ സാധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe