തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിൻ്റെ നേതൃത്വത്തിൽ “പഴമയും പുതുമയും” തലമുറ സംഗമം സംഘടിപ്പിച്ചു.പഴയ തലമുറയിലെ വയോജനങ്ങൾ,പുതുതലമുറയിലെ ഓക്സിലറി ഗ്രൂപ്പും ബാലസഭാംഗങ്ങളെ യും ഉൾപെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിജിന വായോത്ത് സ്വാഗതം പറഞ്ഞു. സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ,വാർഡ് മെമ്പർമാരായ വിബിത ബൈജു, സന്തോഷ് തിക്കോടി, ദിബിഷ എം, ഷീബ പുല്പാണ്ടി, ജിഷ കാട്ടിൽ, ബിനു കാരോളി, കമ്മ്യൂണിറ്റി കൗൺസിലർ സ്നേഹ, സി ഡി എസ്മെമ്പർമാർ,കുടുംബശ്രീ പ്രവത്തകർ, എന്നിവർ സന്നിഹിതരായിരുന്നു.
കില ആർ പി ഭാസ്കരൻ മാസ്റ്റർ മോഡറേറ്ററായിരുന്നു. വയോജന സമൂഹം ഇന്ന്, ഇന്നലെ, നാളെ വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ , പരിഹാര മാർഗങ്ങൾ എന്ന വിഷ യത്തിൽ വയോജന അംഗം മനയിൽ രാജനും, വയോജന ക്ഷേമത്തിൽയുവജന ങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഓക്സ് സിലറി ആർ പി ഒലീനയും, വയോജന ക്ഷേമത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ ആർ വിശ്വനും,കുടുംബശ്രീയും വയോജന ക്ഷേമ പ്രവർത്തനങ്ങളിലും എന്ന വിഷയത്തിൽ സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ യും, വയോജന സൗഹൃദ സമൂഹ സൃഷ്ടിയിൽകുടുംബത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ ബ്ളോക്ക് കോ ഓഡിനേറ്റർ സയനയുംഅവതരണം നടത്തി.
അവതരണത്തിന് ശേഷം ചർച്ച നടത്തുകയും അതു ക്രോഡീകരിച്ച് സംസാരിക്കുകയും ചെയ്തു.. തുടർന്ന് കലാപരിപാടികൾ നടന്നു. ഈ പഴമയും പുതുമയും “തലമുറ സംഗമം” വേറിട്ട അനുഭവമായി മാറി എന്നാണ് പങ്കെടുത്തവരുടെ അനുഭവം പങ്കുവെച്ചപ്പോൾ പറഞ്ഞത്. സമൂഹ്യ ഉപസമിതി കൺവീനർ ദീപ കാരാപ്പള്ളി നന്ദി പ്രകാശിപ്പിച്ചു.