പയ്യോളി : കിഴൂർ പള്ളിക്കര റോഡിൽ നൈവരാണി പാലത്തിന് സമീപം നിർമിക്കുന്ന ഓവുചാലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കൂട്ടായ്മ കിഴൂർ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിലേക്കും കോഴിക്കോടേക്കും പോകുന്ന ബസുകൾ, സ്കൂൾ ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവ ആശ്രയിക്കുന്ന കീഴൂർ നന്തി റോഡ് ഇപ്പോൾ നിർമാണം തടസ്സപ്പെടുത്തുന്ന നിലയിലാണ്.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഓവുചാലിന് തൊട്ട് സമീപത്തായുള്ള ട്രാൻസ്ഫോമറിന് തൊട്ടു കൊണ്ടാണ് വലിയ വാഹനങ്ങൾ കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങൾ തോട്ടിലേക്ക് വീഴുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
നാഷണൽ ഹൈവേ താഗത തടസ്സമുണ്ടാകുമ്പോൾ വാഹനങ്ങൾ ആശ്രയിക്കുന്നത് പള്ളിക്കര റോഡിനെയാണ്. അതുകൊണ്ട് തന്നെ കിലോമീറ്റർ ഓളം ഗതാഗതക്കുരുക്ക് നേരിടേണ്ടി വരുന്നു.
ഈ ദുരിതാവസ്ഥക്കെതിരെയാണ് കൂട്ടായ്മ കിഴൂർ ശക്തമായി പ്രതികരിച്ചിരിക്കുന്നത്. നിർമാണം ഉടൻ പൂർത്തിയാക്കി ഗതാഗതം സാധ്യമാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ കൂട്ടായ്മ പ്രസിഡണ്ട് ശ്രീശൻ കിഴൂർ, മൂഴിക്കൽ ചന്ദ്രൻ, വിനോദൻ ഓടാണ്ടി, ദീപക് മാസ്റ്റർ, രാഘവൻ എം ആർ തുടങ്ങിയവർ സംസാരിച്ചു