പള്ളിക്കര : പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവീകരിച്ച ചുറ്റമ്പലം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് സമർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി കുന്നമംഗലം ഇല്ലത്ത് മണികണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് സമർപ്പണ ചടങ്ങ് നടന്നത്. ക്ഷേത്രം പ്രസിഡണ്ട് ശ്രീ.തലയണ ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി ശ്രീ.പുതിയോട്ടിൽ വിനോദ് സ്വാഗതം പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയൻ മുഖ്യാതിഥിയായിരുന്നു. കവിയും സംഗീതജ്ഞനുമായ ഡോ.പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്ര ചുറ്റമ്പല നവീകരണ കമ്മിറ്റി കൺവീനർ ശ്രീ.ഒ.പി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചുറ്റമ്പല നവീകരണ കണക്ക് ക്ഷേത്രം ഖജാൻജി ശ്രീ. കൂത്തിലാട്ട് ഗംഗാധരൻ അവതരിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ ചിന്നൻ നായർ, എഞ്ചിനീയർ ശ്രീ. പ്രേമാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് പ്രയത്നിച്ചവരെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്ര ചുറ്റമ്പല നവീകരണ കമ്മിറ്റി ജോ.കൺവീനർ ശ്രീ.നാണുമാസ്റ്റർ നന്ദി പറഞ്ഞു.
പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രം നവീകരിച്ച ചുറ്റമ്പലം സമർപ്പണം

Sep 3, 2025, 6:25 am GMT+0000
payyolionline.in
നെല്ല്യാടിപ്പുഴയുടെ തീരത്ത് വ്യാജ മദ്യവേട്ട ; 300 ലിറ്ററോളം വാഷ് നശിപ്പിച്ചു
ഐആർഎംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം ‘ ഒന്നിച്ചൊരോണം ‘