തിക്കോടി: പള്ളിക്കര സി പി ഐ ബ്രാഞ്ച് സമ്മേളനം കളരിയുള്ളത്തിൽ ഗംഗാധരൻ നായർ നഗർ (കണിയാരിക്കൽ) നടന്നു. കെ ശശിധരൻ മാസ്റ്റർ ഉദ്ഘാട്ടനം ചെയ്യ്തു. രാഷ്ട്രിയ റിപ്പോർട്ട് ജില്ല കമ്മറ്റി അംഗം ബാലഗോപാലൻ മാസ്റ്റർ, തിക്കോടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദിപിഷ അദ്ധ്യക്ഷത വഹിച്ചു. കണിയാരിക്കൽ പ്രദീപൻ മാസ്റ്റർ രക്തസാക്ഷി പ്രേമയം അവതരിപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി മനോജ് തില്ലേരിയെയും അസി. സെക്രട്ടറിയായി പ്രദീഷ് കെ പള്ളിയെയും തെരഞ്ഞെടുത്തു. സമ്മേളനത്തിൽ മുന്നോടെയായി എൻ ആർ ഇ ജി വർക്കേർസ് സംഗമം കോഴിക്കോട് മെഡിക്കൽ കോളേജ് നേഴ്സിങ്ങ് ഓഫീസർ സജിത ബിജു ഉദ്ഘാടനം ചെയ്തു. നാലാം വാർഡിലെ നൂറ് തൊഴിൽ ദിനം പൂർത്തിയായവരെ ആദരിച്ചു. രമ്യ മനോജ് നന്ദി പറഞ്ഞു.