പയ്യോളി: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.
![](https://payyolionline.in/wp-content/uploads/2023/10/eee-6-300x180.jpg)
പയ്യോളിയിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു
![](https://payyolionline.in/wp-content/uploads/2023/10/xs-300x165.jpg)
പയ്യോളിയിൽ നടന്നപലസ്തീൻ ഐക്യദാർഢ്യ പ്രകടനം കാനത്തിൽ ജമീല എംഎൽഎ, എം പി ഷിബു, ഡി ദീപ എന്നിവർ നേതൃത്വം നൽകുന്നു
ഏരിയ കമ്മിറ്റി അംഗം പി വി മനോജൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കാനത്തിൽ ജമീല എംഎൽഎ , എം പി ഷിബു, ഡി ദീപ, ഏരിയ കമ്മിറ്റി അംഗം വി ഹമീദ് എന്നിവർ സംസാരിച്ചു. എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.