പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

news image
Aug 12, 2025, 1:06 pm GMT+0000 payyolionline.in

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകളുടെ ഫീസ് വർദ്ധിപ്പിച്ചു. ഫീസ് വർദ്ധനവ് അടുത്ത അധ്യയന വരുന്ന വർഷം മുതൽ നടപ്പാക്കും. ഇതുവരെ 5 വിഷയങ്ങൾക്ക് 1500 രൂപയായിരുന്നു പരീക്ഷ ഫീസ്. ഇത് 1600 രൂപയായി ഉയർത്തി. ഒരു വിഷയത്തിന് 300 രൂപയായിരുന്നത് ഇനി 320 രൂപയാകും. പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഒരു വിഷയത്തിന് നിലവിൽ 150 രൂപയാണ് ഫീസ്. ഇത് അടുത്ത വർഷം മുതൽ 160 രൂപയായി ഉയരും. ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ഫീസ് 300 രൂപ യിൽനിന്നു 320 രൂപയായി ഉയർത്തി. 2026-27 അധ്യയന വർഷത്തിൽ ഫീസ് വർദ്ധനവ് നടപ്പാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe