പരീക്ഷാ കേന്ദ്രം കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച്, തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി; ഗ്രീഷ്മയുടെ ‘പ്ലാൻ’ പാളി

news image
May 5, 2025, 9:55 am GMT+0000 payyolionline.in

പത്തനംതിട്ട ∙ നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയതിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ ഇവർ ജോലി ചെയ്തിരുന്ന നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ഈ അക്ഷയ സെന്ററിൽ തന്നെ അപേക്ഷ നൽകിയ മറ്റൊരു വിദ്യാർഥിയുടെ യഥാർഥ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ ഹാൾടിക്കറ്റ് തയാറാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഗൂഗിളിൽ സെർച്ച് ചെയ്താണ് ഹാൾടിക്കറ്റിൽ ചേർക്കാനായി പരീക്ഷകേന്ദ്രം കണ്ടുപിടിച്ചത്. പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളാണ് ഗ്രീഷ്മ തയാറാക്കിയ ഹാൾടിക്കറ്റിൽ പരീക്ഷ കേന്ദ്രമായി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഇവിടെ നീറ്റ് പരീക്ഷ നടന്നിരുന്നതായി ഗൂഗിൾ സെർച്ചിൽ മനസ്സിലായി. എന്നാൽ ഈ വർഷം ഇവിടെ പരീക്ഷാ സെന്ററായിരുന്നില്ല. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാർഥിക്കാണ് ഹാൾടിക്കറ്റ് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയിലാണ് ഇങ്ങനെ ചെയ്തതെന്നും ഗ്രീഷ്മ പറഞ്ഞു. ഗ്രീഷ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe