‘പരീക്ഷയ്ക്ക് ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ട’; ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പരുമായി പൊലീസ്

news image
May 9, 2025, 11:30 am GMT+0000 payyolionline.in

പരീക്ഷയ്ക്ക് തോറ്റെന്നും ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ടെന്നും മാനസികസമ്മര്‍ദം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ചിരിയിലേക്ക് വിളിക്കാമെന്നും കേരള പൊലീസ്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് വിളിക്കാം. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പ്രശ്‌നപരിഹാരത്തിന് വിളിക്കാമെന്നും പൊലീസ് അറിയിച്ചു.

ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നതെന്നും സമ്പൂര്‍ണ ശ്രമം സമ്പൂര്‍ണ വിജയമാകുന്നുവെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe