പയ്യോളി: സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. “കല്പകം 2025” എന്ന പരിപാടി പ്രിൻസിപ്പൽ ശ്യാമള പി തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന റാലി പി ടി എ പ്രസിഡന്റ് ശ്രീ ലിനീഷ് തട്ടാരി ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്തുത റാലി വാർഡ് മെമ്പർ രജുല. ടി. എം ഫ്ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞ കുമാരി ദിയ ലിനീഷ് വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർഥികൾ നിർമ്മിച്ച പോസ്റ്റർ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. ഉച്ചക്ക് ശേഷം “കൂടെയുണ്ട് കരുത്തേകാൻ” പദ്ധതിയുടെ ഭാഗമായി അഡ്വക്കേറ്റ് നിലോവന. എൻ. എസ് വിദ്യാർത്ഥികൾക്ക് വേണ്ടി നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്രസ്തുത ചടങ്ങ് പ്രിൻസിപ്പൽ ശ്യാമള. പി ഉദ്ഘാടനം ചെയ്തു. വിപിൻകുമാർ. പി. പി അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഓഫീസർ മഞ്ജുഷ. ഐ. വി സ്വാഗതവും സുഹൃദ കോർഡിനേറ്റർ രഗിന. കെ നന്ദിയും രേഖപ്പെടുത്തി.