തിക്കോടി: ലോക പരിസ്ഥിതി ദിനത്തില്‍ സി.പി. ഐ. എം സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം തിക്കോടി ലോക്കലിലെ 13 ബ്രാഞ്ചുകളിൽ വൃക്ഷ തൈ നടൽ നടന്നു.തിക്കോടി ലോക്കൽ തല ഉദ്ഘാടനം തിക്കോടി സി പി എം മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന പരേതനായ പി.കെ ഭാസ്കരേട്ടൻ്റെ വീട്ടിൽ വൃക്ഷ തൈ നട്ടുകൊണ്ട് സി.പി. ഐ. എം പയ്യോളി ഏരിയ കമ്മിറ്റി അംഗം കെ. ജീവാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആര്‍ വിശ്വൻ അദ്ധ്യക്ഷനായി. കെ.കെ ബാലകൃഷ്ണൻ, കെ.വി സുരേഷ് , പി.പി ഷാഹിദ , കെ.വി രാജീവൻ, ടി.കെ രുഗ്മാംഗദൻ എന്നിവർ നേതൃത്വം നൽകി.