പയ്യോളി: പരിസ്ഥിതി ദിനത്തിൽ ‘ജലാശയങ്ങൾ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി കിഴൂർ എയുപി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാർത്ഥി ചങ്ങല തീർത്തു.
കുറ്റ്യാടി പുഴയ്ക്ക് കുറുകെ തുറശ്ശേരി പാലത്തിലാണ് വിദ്യാർത്ഥികൾ ചങ്ങല തീർത്തത്. മജീഷ്യനും പരിസ്ഥിതി പ്രവർത്തകനുമായ കാട്ടുകണ്ടി ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾക്ക് കഴിയുമെന്ന് ഹംസ പറഞ്ഞു. സ്കൂൾ പ്രധാനാധ്യാപകൻ സുജിത് കുമാർ, സ്റ്റാഫ് സെക്രട്ടറി നിമീഷ് ടി.കെ, എസ് ആർ ജി കൺവീനർ അഞ്ജയ് എസ് എന്നിവർ സമാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം കെ മനോജ് കാട്ടുകണ്ടി ഹംസയെ പൊന്നാട അണിയിച്ച് ആദരിച്ചു .