പയ്യോളി :പയ്യോളി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണചന്ത ആരംഭിച്ചു. ബാങ്ക് പരിസരത്ത് തുടങ്ങിയ ഓണചന്ത ബാങ്ക് പ്രസിഡന്റ് എം. വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി. വി. രാമചന്ദ്രൻ മാസ്റ്റർ, ഡയറക്ടർ മാരായ കെ. വി. ചന്ദ്രൻ, കോമത്ത് രാമകൃഷ്ണൻ, മനോജ്, രജിതകൃഷ്ണദാസ്, ലിജിന, സെക്രട്ടറി എം. പി ജയദേവൻ., എം. വി ബാബു, എന്നിവർ സംസാരിച്ചു.