മൂടാടി: ഓട്ടത്തിനിടെ പുതിയ സ്കൂട്ടർ കത്തി നശിച്ചു. പയ്യോളി നെല്ല്യേരി മാണിക്കോത്ത് ആറുകണ്ടത്തിൽ അൻഷാദിന്റെ സ്കൂട്ടറാണ് കത്തി നശിച്ചത്. രാത്രി 8.30 തോടെ യായിരുന്നു സംഭവം. സ്കൂട്ടറിൽ തീ പടരുന്നത് മറ്റുള്ള യാത്രക്കാരാണ് അറിയിച്ചത്. ഒരു മാസം മുൻപാണ് അൻഷാദ് സുസുക്കി ആക്സസ് സ്കൂട്ടർ വാങ്ങിയത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർഫോർസും നാട്ടുകാരും കൂടിയാണ് തീ അണച്ചത്.