പയ്യോളി സേക്രഡ് ഹാർട്ട് യു.പി.സ്കൂളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

news image
Aug 10, 2024, 12:12 pm GMT+0000 payyolionline.in

പയ്യോളി: കോഴിക്കോട് കോംട്രസ്റ് കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി.ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് പി.എൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ജൂലിയാന കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


സിമി (മദർ പി.ടി.എ . പ്രസിഡൻ്റ് )ചടങ്ങിന് ആശംസയർപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ഹെർലിൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ച പരിപാടി യിൽ മുന്നൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe