പയ്യോളി: യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന ദുഃഖവെള്ളി ദിനത്തിൽ പയ്യോളി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നു.
ഇതിന്റെ ഭാഗമായി പയ്യോളി ബീച്ച് പരിസരത്തുനിന്നും ആരംഭിച്ച കുരിശിന്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു. ഇടവക വികാരി ഫാ. പ്ലാസിഡ് OFM Cap, ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ, കെ.സി.വൈ.എം (KCYM) പ്രവർത്തകർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
