പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര വൈകുണ്ഠ ഏകാദശി മഹോത്സവം ജനുവരി 10 മുതല്‍ 17 വരെ

news image
Jan 7, 2025, 3:47 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍  ജനുവരി 10 മുതല്‍ 17 വരെ വൈകുണ്ഠ ഏകാദശി മഹോത്സവം ആഘോഷിക്കുന്നതാണ്. എല്ലാ ദിവസങ്ങളിലും നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, ഗണപതി ഹോമം, പ്രത്യേക പൂജകള്‍, ശ്രീഭൂതബലി തുടങ്ങിയ ആചാരങ്ങള്‍ നിറവേറ്റപ്പെടും.

2025 ജനുവരി 10 വെള്ളിയാഴ്ച (ഒന്നാം ദിവസം ) : കാലത്ത് 5 മണിക്ക്, നിര്‍മ്മാല്യ ദര്‍ശനം, വാകചാര്‍ത്ത് , അഭിഷേകം, 5.30 ന് ഗണപതി ഹോമം, പഞ്ചവിംശതി കലശാഭിഷേകം, വിശേഷാല്‍ പൂജ, ശ്രീഭൂത ബലി, വൈകുന്നേരം 6.30 ദീപാരാധന, രാത്രി 7 മണി-പ്രഭാഷണം, പി.നിഷാറാണി, രാത്രി 8.30 നും 9.30നും ഇടയില്‍ തൃക്കൊടിയേറ്റ്, ക്ഷേത്രാചാര്യന്‍ ബ്രഹ്മശ്രീ പറവൂര്‍ കെ.എസ് രാകേഷ് തന്ത്രികള്‍ നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം ,മുളയിടല്‍, അത്താഴപൂജ, ശ്രീഭൂതബലി.

2025 ജനുവരി 11 ശനിയാഴ്ച (രണ്ടാം ദിവസം ) : കാലത്ത് 5 മണിക്ക്, നിര്‍മ്മാല്യ ദര്‍ശനം, വാകചാര്‍ത്ത് , അഭിഷേകം, 5.30ന് ഗണപതി ഹോമം, ഉഷപൂജ, 7.30 നവകലശാഭിഷേകം, മുളപൂജ, പഞ്ചവിംശതി കലശാഭിഷേകം,പന്തീരടിപൂജ, ശ്രീഭൂതബലി, എഴുന്നളത്ത്, 10 മണിക്ക് ഉഷപൂജ. വിശേഷാല്‍ പൂജ,
12 മണി മുതല്‍ 2.30 വരെ സമൂഹസദ്യ, വൈകുന്നേരം 5.30ന് , ഭഗവതി സേവ, ദീപാരാധന, 6 മണിക്ക് ഭജന- ഹരേകൃഷ്ണ സത്സംഗം പയ്യോളി മുളപൂജ, അത്താഴപൂജ , ശ്രീഭൂതബലി, എഴുന്നളത്ത്.

2025 ജനുവരി 12 ഞായറാഴ്ച (മൂന്നാം ദിവസം): കാലത്ത് 5 മണിക്ക് നിര്‍മ്മാല്യ ദര്‍ശനംശേഷം പൂജകള്‍ പതിവ് പോലെ, ശ്രീഭൂതബലി ,എഴുന്നളിപ്പ്.12 മണി മുതല്‍ 2.30 വരെ പ്രസാദ ഊട്ട്, വൈകുന്നേരം 5.30 ഭഗവതി സേവ, ദീപാരാധന, 6 മണി 6 മണിക്ക് ഭജന- ഹരേകൃഷ്ണ സത്സംഗം പയ്യോളി
മുളപൂജ, അത്താഴപൂജ ,ശ്രീഭൂതബലി, എഴുന്നളത്ത്.

2025 ജനുവരി 13 തിങ്കളാഴ്ച (നാലാം ദിവസം): കാലത്ത് 5 മണിക്ക്, നിര്‍മ്മാല്യ ദര്‍ശനം, പൂജകള്‍ പതിവ് പോലെ, ശ്രീഭൂതബലി ,എഴുന്നളിപ്പ് , 12 മണി മുതല്‍ 2.30 വരെ പ്രസാദ ഊട്ട്, 4 മണി ഇളനീര്‍ വരവുകള്‍, വൈകുന്നേരം 5.30 ന് ഭഗവതി സേവ ദീപാരാധന, രാത്രി 7.30 കൈകൊട്ടികളി, അവതരണം- ഗിരാധാര പയ്യോളി, മുളപൂജ, അത്താഴപൂജ ,ശ്രീഭൂതബലി, എഴുന്നളത്ത്

2025 ജനുവരി 14 ചൊവ്വാഴ്ച (അഞ്ചാം ദിവസം): കാലത്ത് 5 മണിക്ക്  നിര്‍മ്മാല്യ ദര്‍ശനം, 6 മണി ഇളനീര്‍ അഭിഷേകം, ശേഷം പൂജകള്‍ പതിവ് പോലെ, ശ്രീഭൂതബലി, എഴുന്നളിപ്പ്, 12 മണി 2.30 വരെ പ്രസാദ ഊട്ട് , വൈകീട്ട് 5.30 ന് ഭഗവതി സേവ, ദീപാരാധന, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി,എഴുന്നളിപ്പ്.
രാത്രി 9 മണി അനുസ്മരണം: ക്ഷേത്രം സ്ഥാപക പ്രസിഡണ്ട് വി.കെ.പത്മനാഭന്‍ കമ്പൗണ്ടര്‍, ക്ഷേത്രം സ്ഥാപക സെക്രട്ടറി സി.കെ.ഗോപാലന്‍,ഭരണസമിതി അംഗം കാഞ്ഞിരോളി കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ അനുസ്മരണവും വിവിധ പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം നേടിയവരെ ആദരിക്കലും. മുഖ്യാതിഥി: പയ്യോളി നഗരസഭ ആരോഗ്യസ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഹരിദാസന്‍. രാത്രി 9.30ന് പ്രാദേശിക കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ഗ്രാമോത്സവം.

2025 ജനുവരി 15 ബുധനാഴ്ച( ആറാം ദിവസം) : കാലത്ത് 5 മണി നിര്‍മ്മാല്യ ദര്‍ശനം, പൂജകള്‍ പതിവ് പോലെ, ശ്രീഭൂതബലി ,എഴുന്നളിപ്പ്. 12 മണി മുതല്‍ 2.30 വരെ പ്രസാദ ഊട്ട് , വൈകീട്ട് 5.30 ന് ഭഗവതി സേവ, ദീപാരാധന, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി,എഴുന്നളിപ്പ്.
രാത്രി 9 മണി പ്രസീത ചാലക്കുടി നയിക്കുന്ന മെഗാമ്യൂസിക് നൈറ്റ്, ‘കാളിയം.

2025 ജനുവരി 16 വ്യാഴാഴ്ച (ഏഴാം ദിവസം) : കാലത്ത് 5 മണി നിര്‍മ്മാല്യ ദര്‍ശനം പൂജകള്‍ പതിവ് പോലെ, ശ്രീഭുതബലി, എളുന്നളിപ്പ്, 12 മണി മുതല്‍ 2 മണി വരെ പ്രസാദ ഊട്ട്, വൈകീട്ട് 4 മണി നഗരപ്രദക്ഷിണം- (ഗജവീരന്‍, പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോട് കൂടി.രാത്രി 7.30ന് തായമ്പക ചെറുതാഴം ചന്ദ്രന്‍ . 8.30 മനോജ്കുമാര്‍& പാര്‍ട്ടിയുടെ നാദസ്വര കച്ചേരി. 9 മണി പള്ളിവേട്ട, കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് ശയ്യാപൂജ, പള്ളിനിദ്ര.

2025 ജനുവരി 17 വെള്ളിയാഴ്ച(എട്ടാം ദിവസം) : ഉദയത്തിന് ശേഷം പള്ളിയുണര്‍ത്തല്‍, കണികാണിക്കല്‍, വിശേഷാല്‍ അഭിഷേക പൂജ, അകത്തേക്കെഴുന്നള്ളിക്കല്‍ ,
നാദ സ്വര കച്ചേരി, രാവിലെ 8 മണി മുതല്‍ തുലാഭാരം, 12 മണി മുതല്‍ 2 മണി വരെ പ്രസാദ ഊട്ട്,
വൈകുന്നേരം 4.30 നാദസ്വര കച്ചേരി, 5.30 ആറാട്ട് പുറപ്പാട്, അക്ഷര റോഡ് വഴി കടപ്പുറം
രാത്രി 7 മണിക്ക്: തിരു ആറാട്ട് 7.30 തിരിച്ചെഴുന്നളിപ്പ്, (ഗജവീരന്‍, പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. കരിമരുന്ന് പ്രയോഗം 10 മണിക്ക്  വലിയ കുരുതി തര്‍പ്പണം, കൊടിയിറക്കല്‍, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി,  മംഗള പൂജയോടെ ഉത്സവം സമാപിക്കുമെന്ന്  പ്രസിഡണ്ട് ടി.പി നാണു അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe