പയ്യോളി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്റായിരുന്ന ടി. നസറുദ്ദീനെ പയ്യോളി യൂണിറ്റ് അനുസ്മരിച്ചു. പയ്യോളി വ്യാപാര ഭവനില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പയ്യോളി യൂണിറ്റ് പ്രസിഡന്റ് കെ. എം. ഷമീര്‍ അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന്റ്റെ ഫോട്ടോയില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണത്തോട് അനുബന്ധിച്ച് വ്യാപാര ഭവനില്‍ അപ്പോളോ ലാബ് സൌജന്യ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യ പോസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസരവും അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.
![](https://payyolionline.in/wp-content/uploads/2025/02/fdfd.jpg)
പയ്യോളി വ്യാപാര ഭവനില്‍ ടി. നസറുദ്ദീന്റെ ചിത്രത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് ഭാരവാഹികള്‍ പുഷ്പാര്‍ച്ചന നടത്തുന്നു.