പയ്യോളിയില്‍ ഒപ്പം റെസിഡന്റ്‌സ് അസോസിയേഷന്‍റെ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് 29 ന്

news image
Sep 26, 2024, 11:38 am GMT+0000 payyolionline.in

പയ്യോളി: ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ പയ്യോളിയും കോഴിക്കോട് കോംട്രസ്റ്റ്‌ ചാരിറ്റബിൾട്രസ്റ്റ്‌ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 സെപ്തബർ 29 ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ പയ്യോളി ലയൺസ് ക്ലബ്ബിൽ വെച്ചാണ് പരിശോധന.

ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് അവസരം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി ശാസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും.  സഞ്ചരിക്കുന്ന നേത്ര ചികിത്സ ക്ലിനിക്കിന്റെ സേവനം ഉണ്ടായിരിക്കും. കണ്ണട നിർദ്ദേശിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ (200-250) കണ്ണട നൽകുന്നതിന് ഓർഡർ സ്വീകരിക്കുന്നു. പരിശോധന ടോക്കൺ മുഖേന മാത്രം ബുക്ക്‌ ചെയ്യുന്നതിന്, വൈദ്യരത്‌നം ഔഷധശാല – 9846561438, അമാനുള്ള എ എച് -9895164352, കാസിം കളത്തിൽ -9946559555, ശ്രീനിവാസൻ എം കെ 8289924003.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe