പയ്യോളി: പയ്യോളി റണ്ണേഴ്ക്ലബിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ലാബ് പയ്യോളിയുടെ സഹകരണത്തോടെ ജീവിതശൈലീ രോഗനിർണ്ണയ – ബോധവൽക്കരണ ക്യാമ്പും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. തിക്കോടിയൻ സ്മാരക ജീ.വി.എച്ച്.എസ്.എസ് (പയ്യോളി) പരിസരത്ത് നടന്ന പരിപാടി തിക്കോടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആർ. വിശ്വൻ ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബിനു കാരോളി, പി.ടി.എ പ്രസിഡണ്ട് പ്രമോദ് .സി, സജിത് കെ(വി എച്ച് എസ് സി ), ഇ.കെ. അരവിന്ദൻ( വാക്കേഴ്സ് ക്ലബ്), ഷാജി പുഴക്കൂൽ( ഡോക്ടേഴ്സ് ലാബ്) തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ ഡോക്ടേഴ്സ് ലാബ് എം.ഡി.ഷാജി പുഴക്കൂലിനെ ആദരിച്ചു. റണ്ണഴ്സ് ക്ലബിൻ്റെ പ്രസക്തി എന്ന വിഷയം സിജിലേഷ് ചെറുകുറ്റി അവതരിപ്പിച്ചു . പ്രേമൻ പി.കെ ജീവിതശൈലീ ബോധവൽക്കരണ ക്ലാസ് നടത്തി. പി.ആർ സി പ്രസിഡൻ്റ് സുജിത് വി.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.ആർ സി അഭിനന്ദ് വേണുഗോപാലൻ സ്വാഗതവും ട്രഷറർ പി ആർ സി ധനീഷ് പി നന്ദിയും പറഞ്ഞു.