പയ്യോളി: മാലിന്യ മുക്തം നവ കേരളം കാമ്പയിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ പയ്യോളി യൂണിറ്റി റസിഡൻ്റ്സ് അസോസിയേഷന്റെ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത സർവീസ് റോഡ് ശുചീകരണ പ്രവർത്തനം നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് എം പി നാരായണൻ ഉദ്ഘാടനം ചെയ്തു. എം കെ രാജേന്ദ്രൻ, കെ ടി ജാഫർ, തയ്യിൽ രമേശൻ, സുരേഷ്, മിഖ്താദ്, പി. സമദ്, കെ കെ സമദ്, നിഷാൽ, ഉബൈദ്, നൗഫൽ, റഹീം, സുബൈർ, ഹമീദ്, വാസന്തി, ജാസ്മിൻ, ആയിഷ, സ്മിത,ലത, സഫിയ, അമിത എന്നിവർ പങ്കെടുത്തു. ചെയർമാൻ കെ പി മഹമൂദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൺവീനർ എ പി ബാബു നന്ദി പറഞ്ഞു.