പയ്യോളി: മുനിസിപ്പൽ മുസ്ലിം ലീഗ് കൗൺസിലേഴ്സ് ഇഫ്ത്താർ, കണ്ണംകുളം ദാറുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ള സാഹിബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴൂർ ജുമഅ മസ്ജിദ് ഖത്തീബ് സനൂഫ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി.റമളാൻ മാസത്തിൽ സ്തുത്യർഹമായ കാരുണ്യ പ്രവർത്തനം നടത്തിയ കാഞ്ഞിരമുള്ള ശാഖാ എം.എസ്.എഫ് , കിഴൂർ ശാഖാ എം.എസ്.എഫ് എന്നീ കമ്മിറ്റികൾക്കുള്ള ഉപഹാരം യഥാക്രമം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ , നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ എന്നിവർ നൽകി .
ഇഫ്ത്താർ സംഗമത്തിന് ആശംസകൾ നേർന്നു കൊണ്ട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.വി.അഹമ്മദ് ,മഠത്തിൽ നാണു മാസ്റ്റർ ,കെ .ടി.വിനോദൻ ,സി.പി. സദഖത്തുള്ള , പി.അഷറഫ് , ഹാഷിം കോട്ടക്കൽ ,സമീർ.എസ്.കെ.പി .കുഞ്ഞാമു, സജാദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി സ്വാഗതവും ട്രഷറർ എം.പി.ഹുസ്സയിൻ നന്ദിയും പറഞ്ഞു.ഇഫ്ത്താർ പ്രവർത്തനത്തിന് മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ ടി.പി.കരീം ,മടിയാരി മൂസ മാസ്റ്റർ ,പി.കെ.ജാഫർ ,സി.ടി.അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.