പയ്യോളി: തീരദേശ മേഖലയെ പയ്യോളി ടൗണുമായി ബന്ധിപ്പിക്കുന്ന മീൻ പെരിയ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മേലടി ബീച്ച് യൂണിറ്റ് നേതൃത്വത്തിൽ വാഴ ചങ്ങാടം റോഡിലെ വെള്ളത്തിലിറക്കി പ്രതിഷേധിച്ചു.
പയ്യോളി രണ്ടാം ഗേറ്റ് കഴിഞ്ഞാൽ 100 മീറ്ററിലധികം ദൂരം റോഡ് വെള്ളത്തിലാണ്. ബീച്ച് ഭാഗത്തേക്ക് പോകേണ്ട നൂറുകണക്കിന് കുടുംബങ്ങളാ ണ് വെള്ളക്കെട്ട് കാരണം ദുരിതമനുഭവിക്കുന്നത്. 25, 26ഡിവിഷനുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കഴിഞ്ഞ നാല് വർഷമായി ഈ അവസ്ഥാ തുടരുകയാണ്. ഇരുവാർഡുകളിലെയും കൗൺസിലർമാർ ഈ വിഷയത്തിൽ വലിയ അലംഭാവമാണ് കാണിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
പ്രതിഷേധ സമരം ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഇ വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡ ൻറ് സി എ ഷിറാസ് അധ്യക്ഷനായി. കെ പി ബാലകൃഷ്ണൻ, ടി എം വിവേക്,എ ടി രജീഷ്, പി വി സാരംഗ്, സി കെ മിഥുൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ ടി ഗോകുൽ സ്വാഗതം പറഞ്ഞു