പയ്യോളി: പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു. പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസാചരണം എല്ലാ ദിവസങ്ങളിലും കാലത്ത് ഗണപതി ഹോമവും വൈകീട്ട് ഭഗവതിസേവയും മറ്റു പ്രത്യേക പൂജകളും ഉണ്ടാകും.
പൂജാകർമങ്ങൾക്ക് ക്ഷേത്രം മേൽശാന്തി രജീഷ് നേതൃത്വം നൽകും. എല്ലാ ദിവസങ്ങളിലും ക്ഷേത്രം ഭക്തമഹിളാ സംഘം പ്രസിഡന്റ് എം. സി. പ്രസന്ന രാമായണ പാരായണം നടത്തും.