പയ്യോളി : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പി എം അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തി. കെ ടി സിന്ധു,അൻവർ കായിരികണ്ടി,സനൂപ് കോമത്ത്, എം കെ മുകുന്ദൻ മാസ്റ്റർ,സജീഷ് കോമത്ത്, സായി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.