പയ്യോളി പ്രീമിയർ ലീഗ്: ക്രിക്കറ്റിന്റെ ആവേശം 28, 29-ന്

news image
Sep 21, 2024, 8:56 am GMT+0000 payyolionline.in

പയ്യോളി: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന പയ്യോളി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബർ 28, 29 തീയതികളിൽ പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ലങ്കാഷെയർ പയ്യോളിയുടെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്‍റ്  നടക്കുന്നത്.

 

കേരളത്തിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. 12 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ മികച്ച ടീമിനെ കാത്തിരിക്കുന്നത് 50,000 രൂപയും ട്രോഫിയുമാണ്. ടൂർണമെന്റിന്റെ  ആവേശം വർദ്ധിപ്പിക്കാൻ, പയ്യോളി ഗ്രൗണ്ടിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അധികൃതർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe