പയ്യോളി നഗരസഭ 26-ാം ഡിവിഷനിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

news image
Jun 24, 2024, 4:57 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ ഡിവിഷൻ 26 ൽ 2023/2024 വർഷത്തെ എസ്എസ്എല്‍സി /പ്ലസ് ടു/നീറ്റ് /അരങ്ങ് 2024 സിഡിഎസ് കാലോസവത്തിന് എ ഗ്രൈഡ് വാങ്ങിയ വിദ്യാർത്ഥി കൾക്കുള്ള അനുമോദന ചടങ്ങ് പയ്യോളി നഗരസഭ വൈസ് ചെയര്‍പേഴ്സൻ എ പി പദ്മശ്രീ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ എ പി റസാഖ് ആദ്യക്ഷം വഹിച്ചു.

കൗൺസിലർമാരായ സി കെ ഷഹനാസ്, കായിരികണ്ടി അൻവർ, കെ സി ബാബു രാജ്, അൻസില ഷംസു, ടി പി നാണു, കെപിസി ഷുക്കൂർ, എൻ കെ ദാസൻ, ത്രിവേണി പി വി, പ്രമീള, എന്നിവർ സംസാരിച്ചു എ പി കുഞ്ഞബ്ദുള്ള സ്വാഗതവും സവാദ് വയരോളി നന്ദിയും പറഞ്ഞു. 29 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe