പയ്യോളി : പയ്യോളി നഗരസഭ കേരളോത്സവത്തിൻ്റെ പഞ്ചഗുസ്തി മത്സരങ്ങൾ പൂർത്തിയായി. വിവിധ വിഭാഗങ്ങളായി നടന്ന പഞ്ചഗുസ്തി മത്സരത്തിൽ സായി നിവേദ് (എം പവർ ജിം പയ്യോളി), നവനീത് വൈ.സി (ഫിറ്റ്ലൈൻ ജിം പയ്യോളി), ജഗീഷ് എൻ സി ( ഇക്യുനോക്സ് ഫിറ്റ്നസ്സ് പയ്യോളി), എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ച് ജില്ലാ കേരളോത്സവത്തിന് അർഹത നേടി. അമേഗ് കുറ്റിയിൽ (ആരോൺ ഫിറ്റ്നസ് അട്ടകുണ്ട് ), ആദിത്യൻ എം ടി, വിപിൻ എം പി (എം പവർ ജിം പയ്യോളി) എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പയ്യോളി ഐ പി സി റോഡിലെ എം പവർ ജിമ്മിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്.
പഞ്ചഗുസ്തി മത്സരങ്ങൾ നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി. ചന്തുമാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റസിയ ഫൈസൽ, രേഖ മുല്ലകുളത്തിൽ, എ പി റസാക്ക്, കെ സ്മിതേഷ്, മനോജ് ചാത്തങ്ങാടി, കെ ആതിര, നഗരസഭ സൂപ്രണ്ട് രാകേഷ് , ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ്കുമാർ, ഷനോജ് എൻ എം, യൂത്ത് കോ- ഓർഡിനേറ്റർ സുദേവ് എസ് ഡി എന്നിവർ സംസാരിച്ചു.