പയ്യോളി : പയ്യോളി നഗരസഭ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അവതരിപ്പിച്ചു. ചെയർമാൻ വി.കെ. അബ്ദുറഹിമാൻ യോഗത്തിൽ അധ്യക്ഷനായി. നാടിന്റെ സമഗ്രമായ വികസനത്തോടൊപ്പം നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും നഗര സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുന്ന ബജറ്റിൽ വിവിധ വകുപ്പുകൾക്കായി വലിയ തുക നീക്കിവെച്ചിട്ടുണ്ട്.
ഷോപ്പിങ് കോംപ്ലക്സ്-ഓഡിറ്റോറിയം പ്രവൃത്തി പൂർത്തീകരണത്തിനായി രണ്ടുകോടി വകയിരുത്തി. മത്സ്യമാർക്കറ്റ് ബസ് സ്റ്റാൻഡ് നവീകരണത്തിനായി 30 ലക്ഷം വീതം നീക്കിവെച്ചു. കീഴൂർ സ്റ്റേഡിയം നവീകരണത്തിന് 20 ലക്ഷവും നഗരസഭയ്ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ മെച്ചപ്പെടുത്താനായി ഒന്നരക്കോടിയും മാറ്റിവെച്ചു. അങ്കണവാടികളുടെ കെട്ടിടത്തിന് ഒരുകോടി, ഹോമിയോ ആശുപത്രി, കൃഷിഭവൻ കെട്ടിടം എന്നിവയ്ക്ക് 15 ലക്ഷം, തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രിക്ക് 72 ലക്ഷം, വിവിധ സ്കൂളുകൾക്കായി അഞ്ചുലക്ഷം എന്നിങ്ങനെയും നീക്കിവെച്ചു. 95,68,99,440 വരവും 89,22,61,961 ചെലവും 6,46,37,479 മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
സിന്തറ്റിക് സെപ്റ്റിക് ടാങ്ക് വിതരണം 88 ലക്ഷം, റിങ് കമ്പോസ്റ്റ് വിതരണം 93,75,000, മിനി എസിഎഫുകൾ 30 ലക്ഷം, സിസിടിവി 10 ലക്ഷം, എംആർഎഫ് കേന്ദ്രം സൗകര്യപ്പെടുത്തൽ ഒന്നേമുക്കാൽ കോടി. കീഴൂർ ചൊവ്വവയൽകുളം, കോട്ടുകുളം എന്നിവ നവീകരിക്കാൻ 75 ലക്ഷം. ആരോഗ്യരംഗത്തെ പ്രവർത്തനം 35 ലക്ഷം, മരുന്ന് വാങ്ങാൻ 57 ലക്ഷം, പാലിയേറ്റീവ് 27 ലക്ഷം. അമൃത് പദ്ധതിക്ക് ആറുകോടി, കുടിവെള്ളവിതരണം 17 ലക്ഷം. ഭവനപദ്ധതിക്ക് 1.5 കോടി, ഭവനപുനരുദ്ധാരണം 36 ലക്ഷം. സാമൂഹ്യക്ഷേമം 60 ലക്ഷം, അയ്യങ്കാളി പദ്ധതിക്ക് ഏഴുകോടി 41 ലക്ഷം
പൊതുമരാമത്ത്-ഊർജം: അഞ്ചുകോടി. വനിതാക്ഷേമം 35 ലക്ഷം, ശിശുക്ഷേമം 60 ലക്ഷം, എസ്‌സി ഒരുകോടി 10 ലക്ഷം, മിനി ഹാർബർ 50 ലക്ഷം