പയ്യോളി : ലീഗ് കൗൺസിലറും പയ്യോളി നഗരസഭയിലെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്റഫ് പി കോട്ടക്കൽ രാജിവച്ചു.നേതൃത്വം മായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്ന് പറയുന്നു. സിപിഎം നേതാവും കൗൺസിലറുമായ ടി ചന്തു മാസ്റ്റർക്കും ഇടതുപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയാണ് രാജികത്ത് നൽകിയത്. നഗരസഭാ സെക്രട്ടറി പി വിജില രാജി കത്ത് സ്വീകരിച്ചു.

കോട്ടക്കൽ ഒന്നാം വാർഡിൽ ഇന്നലെ മുസ്ലിം ലീഗ് സ്ഥാനാർഥിനിർണയം പൂർത്തിയാക്കിയിരുന്നു. യുഡിഎഫ് ചെയർമാനായ പി കുഞ്ഞാമുവാണ് ലീഗിന്റെ സ്ഥാനാർഥി.
കഴിഞ്ഞദിവസം എൽഡിഎഫ് കൺവെൻഷനിൽ 37 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന പരിപാടിയിൽ ഒന്നാം ഡിവിഷൻ ഒഴിച്ചിട്ടത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഭാവി കാര്യങ്ങൾ നിലവിൽ തീരുമാനിച്ചില്ല എന്ന മറുപടിയാണ് രാജിക്കത്ത് സമർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് അഷ്റഫ് പറഞ്ഞത്.
