പയ്യോളി: പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോതെറപിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലാണ് നിയമനം.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബി. പി. ടി. ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളർക്ക് മുൻഗണന നൽകും. പ്രതിദിനം 600 രൂപ വീതവും, പരമാവധി പ്രതിമാസം 16,200 രൂപയുമാണ് വേതനം.
അഭിമുഖം ജൂൺ 28-നു രാവിലെ 10 മണിക്ക് ആശുപത്രിയിൽ വെച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകണം.