പയ്യോളി: പയ്യോളി നഗരസഭയിൽ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ അദ്ധ്യഷതയിൽ ചേർന്ന മീറ്റിംഗിൽ പയ്യോളി ചാലിൽ റോഡിൽ വടക്കു ഭാഗത്ത് നിന്നും തെക്ക് ഭാഗം പയ്യോളി ബീച്ച് റോഡ് ഭാഗത്തേക്ക് വൺവേ സംവിധാനം ജൂലൈ ഒന്നു മുതൽ നടപ്പാക്കും.
യോഗത്തിൽ പയ്യോളി സി.ഐ സജീവ്, വൈസ് ചെയർപേഴ്സൺ പത്മശ്രീ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യഷരായ അഷ്റഫ് കോട്ടക്കൽ, പി.എം ഹരിദാസൻ, കൗൺസിലർമാരായ കെ.ടി വിനോദൻ, എ.സി സുനൈദ്,സി.കെ ഷഹനാസ് എന്നിവർ പങ്കെടുത്തു.