പയ്യോളി: ടി.എസ്.വി.ജി.എച്ച്.എസ്.എസിൽ പഞ്ചായത്ത് തല ജെ ഇ വാക്സിനേഷൻ ഉദ്ഘാടനം നടന്നു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജലീൽ പി.കെ.യുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി, ബ്ലോക്ക് മെമ്പർ നിഷ, പഞ്ചായത്ത് മെമ്പർ ശോഭ, ബ്ലോക്ക് സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ സജിത്ത് ബാബു, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ശൈല മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വീണ വി.എം. ജെ.ഇ. വാക്സിനേഷന്റെ പ്രാധാന്യവും വിശദീകരണവും നടത്തി. ടി.എസ്.വി.ജി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ശിഖ ഒ.കെ. സ്വാഗതം ആശംസിച്ച പരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു. സ്കൂളിൽ ഏകദേശം 150 ഓളം കുട്ടികൾക്ക് ജെ.ഇ. വാക്സിനേഷൻ നൽകി.
