പയ്യോളി: ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുജേഷ് ശാസ്ത്രി അധ്യക്ഷനായിരുന്നു. പി എം അഷ്റഫ്, അൻവർ കായിരിക്കണ്ടി കെ ശശികുമാർ, കൗൺസിലർ എം കെ ദേവദാസൻ.കെ വി കരുണാകരൻ സംസാരിച്ചു.
