പയ്യോളി: കോടിക്കൽ ചേരാൻ്റെവിട കുടുംബ സംഗമം സംഘടിപ്പിച്ചു.
അകലാപുഴ റിസോർട്ടിൽ നടന്ന കുടുംബ സംഗമം ലത്തീഫ് മുള്ളൻ കുനി ഉദ്ഘാടനം ചെയ്തു. സി അബ്ദുള്ള അധ്യക്ഷനായി.
കെ.ഉമ്മർ, കെ.ടി സുബൈർ, കെ.ടി ഹാഷിം, കെ.ടി ബഷീർ, വി.എം ഫവാസ് , വി.എം ഉമ്മർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വി എം ഉമ്മർ, കെ.ടി അർഷാദ് സംസാരിച്ചു. മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പരിവർത്തനത്തിന് നേതൃപരമായ പങ്കു വഹിച്ച പരേതനായ സി.മുഹമ്മദ് ഹാജിയുടെ സ്മരണക്കായി വന്മുകം കോടിക്കൽ എ.എം യു .പി സ്കൂളിൽ പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കും ശറഫുൽ ഇസ്ലാം മദ്രസയിലെ പൊതു പരീക്ഷാ ഉന്നത വിജയികൾക്കും വരും വർഷങ്ങളിൽ എൻറോൾമെൻറ് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.