കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി കുറയ്ക്കാൻ? പയ്യോളിയിലെ ‘ ഇൻസൈറ്റ് ‘സൈക്കോ കെയർ ‘ നിങ്ങളെ സഹായിക്കും

news image
Jul 7, 2023, 3:55 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി ബീച്ച് റോഡിൽ പ്രവർത്തിച്ചു വരുന്ന ഇൻസൈറ്റ് സൈക്കോ കെയർ കൗൺസിലിങ്ങ് ആന്‍റ്  ചൈൽഡ് ഡവലപ്പ്മെൻ്റ് സെൻ്ററിൽ സൗജന്യ എഡി എച്ച് ഡി   (ഹൈപ്പർ ആക്റ്റിവിറ്റി) നിർണയ ക്യാമ്പ്  നടക്കുന്നു. ചൈൽഡ് ഡെവലപ്‌മെന്റ് പ്രാക്ടീഷണർ  കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ടി പി ഭാർഗവൻ ക്യാമ്പില്‍ പരിശോധിക്കും.

എഡിഎച്ച്ഡി എന്ന അവസ്ഥയ്ക്ക് കുട്ടി ഒരു കാരണവശാലും കാരണക്കാരനാകുന്നില്ല. നാം വിചാരിച്ചാൽ ഒരു പരിധിവരെ ഈ പെരുമാറ്റ വൈകല്യത്തെ ഒഴിവാക്കാവുന്നതേയുള്ളു. കുട്ടികളിലെ എഡിഎച്ച്ഡി  എന്ന ഈ പെരുമാറ്റ വൈകല്യത്തെ എങ്ങനെ തടയാം അഥവാ ഇതിനെ തടയിടാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് ധാരാളമാളുകൾ അന്വേഷിക്കാറുണ്ട്.  മാതാപിതാക്കളും മറ്റ് മുതിർന്നവരും വിചാരിച്ചാൽ ഒരു പരിധിവരെ കുട്ടികളിലെ  ഇത്തരം ഹൈപ്പർ ആക്റ്റിവിറ്റി നിയന്ത്രിക്കാവുന്നതേയുള്ളൂ.  കുട്ടികളിലെ  ഈ  അവസ്ഥ വളരെ നേരത്തെ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സകൾ നൽകിയാൽ കുട്ടികളെ വളരെ മിടുക്കന്മാരും അവരുടെ ഭാവി വളരെ സുരക്ഷിതമാക്കാനു൦ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  മുൻകൂട്ടി ബുക്ക് ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക  -ഫോണ്‍ –  940034 1121. Web : www.insightpdychocare.com . Mail : [email protected]

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe