പയ്യോളി അർബ്ബൻ സൊസൈറ്റിയിൽ സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ടി ചന്തു മാസ്റ്റർ പ്രസിഡൻ്റ്, പി വി മനോജൻ വൈസ് പ്രസിഡന്റ്‌

news image
Jun 11, 2025, 11:13 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി അർബ്ബൻ കോ.ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ടി ചന്തു മാസ്റ്റർ, പി വി മനോജൻ, ടി അരവിന്ദാക്ഷൻ, പി ഷാജി, കെ രാമചന്ദ്രൻ, കെ ധനഞ്ജയൻ, കെ ടി കേളപ്പൻ, എം കെ രാജേന്ദ്രൻ, അഡ്വ. ജസാദ്, പി എം  ഉഷ, എം പി നന്ദന ബാബു , ഷൈനി വലിയകടവത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ. പ്രസിഡൻ്റായി ടി ചന്തു മാസ്റ്ററേയും വൈസ് പ്രസിഡൻ്റായി പി വി മനോജനേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്‌ ടി ചന്തു മാസ്റ്റർ

വൈസ് പ്രസിഡന്റ്‌ പി വി മനോജൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe