പയ്യോളി : മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി ജനുവരി 1 മുതൽ 7 വരെ നടക്കുന്ന വലിച്ചെറിയൽ മുക്ത വാരത്തിന്റെ നഗരസഭ തല ഉദ്ഘടനവും പയ്യോളി നഗരസഭ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങും നഗരസഭ ഹാളിൽ സംഘടിപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാൻ വി കെ അബ്ദുറഹ്മാൻ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
പയ്യോളി ടൗണിൽ ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി ട്വിൻ ബിൻ സ്ഥാപിക്കുകയും സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിച്ചു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി എം ഹരിദാസൻ, അഷ്റഫ് കോട്ടക്കൽ കൗൺസിലർമാരായ സി പി ഫാത്തിമ, കെ ടി വിനോദ്, സ്മിതേഷ് കെ കെ, എ പി റസാക്ക്, കെ സി ബാബു, അൻവർ കായിരിക്കണ്ടി, ഷാനവാസ് സി കെ, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ സി ലതീഷ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിലെ മറ്റു കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കോട്ടക്കൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, സ്കൗട്ട് ആന്റ് ഗൈഡ്സ്, ഹരിതകർമ സേന അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.