പയ്യോളി: പയ്യോളി മണ്ഡലം ഡിവിഷൻ 15 മഹാത്മ കുടംബസംഗമം ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ ടി വിനോദ്, ഏഞ്ഞിലാടി അഹമ്മദ്, കെ ടി സത്യൻ, അൻവർ കായിരികണ്ടി, ശശിധരൻ കുന്നുംപുറത്ത്, സിജിന മോഹൻ, മഠത്തിൽ കൃഷ്ണൻ , സിന്ധു പൊന്ന്യാരി തുടങ്ങിയവർ സംസാരിച്ചു. എസ് എസ് എൽ സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. 70 വയസ്സിൽ കീ ബോർഡ് വായിച്ച് ശ്രേദ്ധേയായ ദേവി.കെ കെ യെ ചടങ്ങിൽ ആദരിച്ചു.