പയ്യോളി: നഗരസഭ ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടോദ്ഘാടന സ്ഥലത്തേക്ക് എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. എ കെ ജി മന്ദിരത്തിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് ഡിസ്പെൻസറിയുടെ ഗേറ്റിൽ വച്ച് സ്ഥലത്ത് ക്യാമ്പ് ചെയ്ത വൻ പൊലീസ് സന്നാഹം തടഞ്ഞു. എൽഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളും നടന്നു. മാർച്ച് സിപിഐ എം മുതിർന്ന നേതാവും കൗൺസിലറുമായ ടി ചന്തു ഉദ്ഘാടനം ചെയ്തു.
ആർജെഡി നേതാവ് കെ വി ചന്ദ്രൻ അധ്യക്ഷനായി. കെ ശശിധരൻ, രാജൻ കൊളാവിപ്പാലം, കെ കെ കണ്ണൻ, എ വി ബാലകൃഷ്ണൻ, ചെറിയാവി സുരേഷ് ബാബു, പി ടി രാഘവൻ, പി വി മനോജൻ, എൻ സി മുസ്തഫ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. മൺമറഞ്ഞുപോയ രാഷ്ട്രീയ സാമൂഹിക പ്രവർത്തകന്റെ നാമധേയത്തിലുള്ള ഒരു സ്ഥാപനം ജനാധിപത്യ വിരുദ്ധ മാർഗ്ഗത്തിലൂടെ ഇല്ലായ്മ ചെയ്ത നടപടിയിൽ നിന്നും യുഡിഎഫ്പിന്മാറണമെന്ന്മാർച്ച് ആവശ്യപ്പെട്ടു.
പയ്യോളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ജനതാദൾ നേതാവുമായിരുന്ന എം ടി ബാലൻ മാസ്റ്ററുടെ നാമധേയത്തിൽ പഴയപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിച്ചുവന്നിരുന്ന ഹോമിയോ ഡിസ്പെൻസറി ദേശീയ പാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചുമാറ്റപ്പെ ടുകയും പഴയ സ്ഥലത്തു തന്നെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഡിസ്പെൻസറി പുതിയ കെട്ടിട ത്തിലേക്ക് മാറുമ്പോൾ ബാലൻ മാസ്റ്ററുടെ പേര് നീക്കം ചെയ്യാൻ യുഡിഎഫ് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. തീരുമാനത്തിനെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുകയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന ഡിസ്പെൻസ റിയുടെ ഉദ്ഘാടനപരിപാടി ബഹിഷ്ക്കരിക്കാനും എൽഡിഎഫ് തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് ഉദ്ഘാടന സ്ഥലത്തേക്ക് എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്