പയ്യോളി : ‘സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ’ പയ്യോളി മേഖല കൺവെൻഷൻ പയ്യോളി കണ്ണംവെള്ളി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ചെയർമാൻ ഷാജി പി. കെ. അധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന ചെയർമാൻ അഡ്വ:പി. ജി. മാനുവൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നേതാക്കളായ പി. കെ.വിജയൻ, ജെന്നി. വി. സി, എന്നിവരും ജില്ലാ കൺവീനർ
ഗീതാ ഭായി , വേണുഗോപാലൻ കുനിയിൽ, പി. സി. മുഹമ്മദ് എന്നിവരും സംസാരിച്ചു.
കിടപ്പാടങ്ങൾ ജപ്തി ചെയ്യുന്നതല്ല എന്ന നിലപാട് സൂക്ഷിക്കുന്ന ഒരു സർക്കാർ സംസ്ഥാനം ഭരിക്കുമ്പോഴും പയ്യോളി പ്രദേശത്തുൾപ്പെടെ നൂറുകണക്കിന് വീടുകൾ ജപ്തി ചെയ്തുകൊണ്ട് അവിടങ്ങളിൽ താമസിക്കുന്നവരെ വഴിയാധാരമാക്കി സഹകരണ മേഖലയിൽ ഉൾപ്പെടെയുള്ള ബാങ്കുകൾ കിടപ്പാട ജപ്തിയുമായി മുന്നോട്ടുപോവുകയാണ്.സർഫാസി നിയമം റദ്ദ് ചെയ്യണമെന്നും കിടപ്പാട ജപ്തി നിർത്തണമെന്നും ദരിദ്രരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷനിൽ എത്തിച്ചേർന്നവരും പ്രദേശത്തുള്ളവരുമായ ജപ്തിവിധേയ കുടുംബങ്ങളുടെ വിശദവിവരങ്ങൾ കൺവെൻഷൻ ചർച്ചചെയ്തു.