പയ്യോളിയിൽ സി.ഒ.എ ടീമിന്റെ നാലാമത് സംരംഭക കൺവെൻഷൻ നടന്നു

news image
Jun 10, 2025, 10:38 am GMT+0000 payyolionline.in

പയ്യോളി :  സി ഒ എ ടീംസ് നാലാമത് സംരംഭക കൺവെൻഷൻ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ  നടന്നു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പിബി സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .

രാജ്യത്ത് ‘ കേബിൾ ടിവി മേഖലയിൽ വൈവിധ്യ വത്ക്കരണം നടക്കുന്ന ഇക്കാലയളവിൽ സി ഒ എ യുടെ നേതൃത്വത്തിൽ കേരളത്തിലെ ചെറുകിട കേബിൾ ടിവി ഓപ്പറേറർമാരെ ഒറ്റ കുടക്കീഴിൽ നിർത്തി കെസിസിഎൽ കമ്പനി രൂപവത്കരിച്ച് 25 വർഷം പിന്നിടുമ്പോൾ കുത്തകകൾക്കെതിരെ ഉള്ള ജനകീയ ബദ്ലിന് രാജ്യത്തിന് മാതൃകയാകാൻ കഴിഞ്ഞത് കേരള വിഷൻ എന്ന ബ്രാൻഡിൻ്റെ പ്രത്യേകതയാണെന്ന് അദ്ധേഹം പറഞ്ഞു.

 

 

2024-25 വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഓപ്പറേറ്റർമാരുടെ കുട്ടികൾക്കുള്ള പുരസ്ക്കാര വിതരണം ജനറൽ സെക്രട്ടറി പിബി സുരേഷ്  കേരളാ വിഷൻ ചെയർമാൻ കെ ഗോവിന്ദൻ, സി ഒ എ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം എം.മൻസൂർ കമ്പനി ചെയർമാൻ റജിൽ വി ആർ.മാനേജിങ്ങ് ഡയറക്ടർ കെ വിനോദ്കുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. സംസ്ഥാന ട്രഷറർ ബിനുശിവദാസ് സംഘടനയും ഇൻഡസ്ട്രിയുമായ് ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. കൺവെൻഷനു സി ഒ എ കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെയർമാൻ റജിൽ അദ്ധ്യക്ഷത വഹിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe