പയ്യോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെ കുടുംബ സംഗമം നാളെ പയ്യോളിയിൽ നടക്കും. ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ പയ്യോളി പെരുമ ഓഡിറ്റോറിയത്തിലാണ് പരിപാടി. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പയ്യോളി നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തും. ഏകോപന സമിതിയുടെ സംസ്ഥാന – ജില്ലാ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലത്തിലെ പതിനാറ് യൂണിറ്റുകളില്‍ നിന്നുള്ള ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
കലാകാരന്മാരായ നിധീഷ് കാര്‍ത്തിക്, ശ്രീജിത്ത് വിയ്യൂര്‍, മണിദാസ് പയ്യോളി, റിജിയ റിയാസ്, സിറാജ് തുറയൂര്‍, നമ്രത ഒതയോത്ത് എന്നിവരുടെ പരിപാടികള്‍ അരങ്ങിലെത്തും. മരണപ്പെട്ട സംഘടനാ അംഗങ്ങള്‍ക്കുള്ള ആശ്വാസ് ധനസഹായ വിതരണവും ചടങ്ങില്‍ നടക്കും.