പയ്യോളി :-സംസ്ഥാനത്തെ മുഴുവൻ ലൈബ്രറികളും ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ ആരംഭിച്ച ‘ലൈബ്രറി ഡിജിറ്റലൈസേഷൻ’ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമുള്ള ലൈബ്രറി സോഫ്റ്റ്വെയർ മേഖലാതല ഏക ദിന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.
താലൂക് ലൈബ്രറി കൌൺസിൽ സെക്രട്ടറി കെ വി രാജൻ ഉത്ഘാടനം ചെയ്തു. പയ്യോളി മേഖലാസമിതി ചെയർമാൻ പി എം അഷ്റഫ് അധ്യക്ഷനായിരുന്നു. കെ ജയകൃഷ്ണൻ, കെ വി ചന്ദ്രൻ, മൂലയിൽ രവീന്ദ്രൻ, പ്രകാശൻ മാസ്റ്റർ, കാഞ്ചന, സംസാരിച്ചു.റിസോഴ്സ് പേഴ്സൺ ബിജു കുന്നുമ്മൽ ക്ലാസ്സ് എടുത്തു. പയ്യോളി നഗരസഭയിലെയും മൂടാടി തിക്കോടി ഗ്രാമ പഞ്ചായത്തുകളിലെയും ലൈബ്രറികളിലെ സെക്രട്ടറി, ലൈബ്രേറിയൻ മാരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.