പയ്യോളി: പയ്യോളി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ചൊറിയൻ ചാൽ താരമേൽ ഷൈജുവിന്റെ ( അശ്വനി ലാബ്, കിഴൂർ) മകൾ ശ്രിയ (7) ആണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. അപസ്മാര രോഗബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമ്മ: ബിജിന. സഹോദരൻ : മനു