പയ്യോളിയിൽ മുസ്‌ലിം ലീഗ് പാലസ്തീൻ ഐക്യദാർഢ്യ റാലി- വീഡിയോ

news image
Oct 20, 2023, 2:18 pm GMT+0000 payyolionline.in

പയ്യോളി:മുനിസിപ്പൽ മുസലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച് ബീച്ച് റോഡിൽ ഗാന്ധി പ്രതിമക്ക് സമീപം റാലി സമാപിച്ചു.

പയ്യോളിയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പാലസ്തീൻ ഐക്യ ദാർഢ്യ റാലി

സി.കെ.വി യൂസുഫ്, സി.പി സദഖത്തുള്ള, നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ, ബഷീർ മേലടി , പി.വി അഹമ്മദ്, എ.പി റസാഖ്, ഹുസയിൻ മൂരാട്, എ.പി കുഞ്ഞബ്ദുള്ള, മടിയാരി മൂസ മാസ്റ്റർ, കൊമ്മുണ്ടാരി മുഹമ്മദ്, ടി.പി ഖരീം, പി.കെ ജാഫർ, കെ.പി സി ശുക്കൂർ, എസ്.കെ സമീർ നേതൃത്വം നൽകി. ബീച്ച് റോഡിൽ ചേർന്ന യോഗം സി.കെ.വി യൂസുഫ് ഉദ്ഘാടനം ചെയ്തു. സി.പി സദഖത്തുള്ള അധ്യക്ഷനായി. ബഷീർ മേലടി സ്വാഗതവും ഹുസയിൻ മൂരാട് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe